വിദേശ ബാങ്കില്‍ നിക്ഷേപം; അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

Last Updated: ശനി, 14 സെപ്‌റ്റംബര്‍ 2019 (10:53 IST)
വിദേശ ബാങ്കിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ കുടുംബത്തിന് ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയതായി റിപ്പോർട്ട്. വിദേശ ബാങ്കുകളിലെ നിക്ഷേപം സംബന്ധിച്ച വിവരം തേടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

2015 ലെ കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ആദായനികുതി വകുപ്പിന്റെ മുംബൈ യൂണിറ്റ് ഈ വർഷം മാർച്ച് 28ന് നോട്ടീസ് നൽകിയെന്നാണ് റിപ്പോർട്ട്. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും അവരുടെ മക്കള്‍ക്കുമാണ് നോട്ടീസ് അയച്ചതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കിലെ നിക്ഷേപത്തെ കുറിച്ച് വിശദീകരണം ചോദിച്ചാണ് നോട്ടീസ്. മൂന്നുമാസത്തോളം നീണ്ട ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിന് ഒടുവിലാണ് നോട്ടീസ് നൽകിയത്. അതേസമയം, നോട്ടീസ് ലഭിച്ചുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് റിലയന്‍സ് രംഗത്തെത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :