ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മറച്ചു വെച്ചാല്‍ 10 ലക്ഷം രൂപ വരെ പിഴം നല്‍കേണ്ടിവരും; ഈ അബദ്ധം കാണിക്കരുത്

സിആര്‍ രവിചന്ദ്രന്‍|
സാമ്പത്തിക വര്‍ഷത്തിന് അവസാനമാകുമ്പോഴേക്കും ഇന്‍കം ടാക്‌സ് റിട്ടേണ്‍സിനായി ആളുകള്‍ തിരക്ക് കൂട്ടുന്ന സമയമായിരിക്കും. റിട്ടേണ്‍സ് ഫയല്‍ ചെയ്തത് കൊണ്ട് മാത്രം അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നില്ല. ഈ സമയത്ത് ചില വിവരങ്ങള്‍ മറച്ചു വച്ചാല്‍ അതിനു ?10 ലക്ഷം രൂപ വരെഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പിഴ ഈടാക്കും. മാര്‍ച്ച് 31 വരെയാണ് ഫയല്‍ ചെയ്യാനുള്ള അവസാന തീയതി. എന്നാല്‍ ഇതിന് കഴിയാതെ വരുന്നവര്‍ക്ക് തീയതി നീട്ടി നല്‍കാറുണ്ട്. അതിനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്. ഇന്‍കം ടാക്‌സ് റിട്ടേണിനായി ഫയല്‍ ചെയ്യുമ്പോള്‍ നമ്മുടെ എല്ലാ വരുമാനങ്ങളെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കണം.

നികുതി നല്‍കുന്നയാള്‍ അയാളുടെ വിദേശ ബാങ്ക് അക്കൗണ്ട്, ക്യാഷ് വാല്യൂ , ഇന്‍ഷുറന്‍സ് കോണ്‍ട്രാക്ടുകള്‍, ഇമ്മുവബിള്‍ പ്രോപ്പര്‍ട്ടീസ്, ഇക്വിറ്റീസ്, ലോണ്‍ ഇന്ററസ്റ്റ് എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കണം. ഏതെങ്കിലും വ്യക്തി തന്റെ വിദേശ വരുമാനത്തെ പറ്റിയോ വിദേശ ആസ്തികളെപ്പറ്റിയോവെളിപ്പെടുത്താതിരിക്കുകയാണെങ്കില്‍ 10 ലക്ഷം രൂപ വരെ പിഴ നല്‍കേണ്ടിവരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :