ന്യൂഡൽഹി|
jibin|
Last Modified ചൊവ്വ, 8 മെയ് 2018 (15:07 IST)
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടിസ് തള്ളിയ രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു. ഇതോടെ ഹർജി തള്ളിയതായും കോടതി അറിയിച്ചു. 45 മിനിറ്റ് മാത്രമാണ് ഹർജിയിൽ വാദം നടന്നത്.
കോണ്‍ഗ്രസ് എംപിമാരായ പ്രതാപ് സിംഗ് ബാജ്‌വ, ആമീ ഹര്‍ഷാദ്രേയ് എന്നിവരായിരുന്നു ഹർജിക്കാർ. ജസ്റ്റീസ് എ കെ സിക്രി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഹര്‍ജി പരിഗണിക്കുന്ന വേളയിലായിരുന്നു കോടതിയില്‍ നാടകീയ നീക്കം.
സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തുടങ്ങവെയാണ് കോണ്‍ഗ്രസ് എംപിമാര്‍ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപില്‍ സിബല്‍ ഹര്‍ജി പിന്‍വലിക്കുന്നതായി അറിയിച്ചത്.
ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ടത് എന്തടിസ്ഥാനത്തിലാണെന്നും കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടത് കോടതി ഉത്തരവിലൂടെയാണോയെന്നും കപില്‍ സിബല്‍ ചോദിച്ചു.
തിങ്കളാഴ്‌ച തന്നെ ഹർജി, ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിട്ടിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസ് ഇന്നലെ പുതിയ ഭരണഘടന ബെഞ്ച് രൂപീകരിച്ചു. മുതിർന്ന ജഡ്ജിമാരായ ജെ ചെലമേശ്വർ, കുര്യൻ ജോസഫ് തുടങ്ങിയവരെ ഒഴിവാക്കിയാണ് പുതിയ ബെഞ്ച് രൂപീകരിച്ചത്. ഈ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. ഈ നടപടിയെ ആണ് കോൺഗ്രസ് ചോദ്യം ചെയ്യുകയും തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കുകയുമായിരുന്നു.