മുംബൈ|
Last Modified വെള്ളി, 23 ജനുവരി 2015 (14:29 IST)
ഇന്ത്യന്‍ യുവജനങ്ങളില്‍ 50 ശതമാനത്തിലേറെയും പട്ടാള ഭരണം ആഗ്രഹിക്കുന്നതായി സര്‍വേ കണ്ടെത്തല്‍. ബംഗളൂരു ആസ്ഥാനമായ ചില്‍ഡ്രന്‍സ് മൂവ്മെന്റ് ഫോര്‍ സിവിക് അവയര്‍നസ് എന്ന എന്‍.ജി.ഓ സംഘടന നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. സര്‍വ്വേയില്‍ രാജ്യത്തെ 11 നഗരങ്ങളിലെ
നഗരങ്ങളിലെ വിവിധ ഹൈസ്ക്കൂള്‍, കോളേജ് എന്നിവിടങ്ങളില്‍ നിന്നായി 10,000 വിദ്യാര്‍ത്ഥികളാണ് സര്‍വേയില്‍ പങ്കെടുത്തത്.
സര്‍വേയില്‍ പങ്കെടുത്ത 55 ശതമാനം പേര്‍ സ്ത്രീകളുടെ വസ്ത്രധാരണം പ്രകോപനപരമാകുന്നതായി
അഭിപ്രായപ്പെട്ടു.
വ്യത്യസ്ത സമുദായങ്ങളില്‍ നിന്നുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിടപഴകുന്നതിനേയും വിവാഹം കഴിക്കുന്നതിനേയും എതിര്‍ത്തത് 65 ശതമാനം പേരാണ്.
ജനാധിപത്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് പട്ടാളഭരണം മതിയെന്നാണ് പകുതിയിലേറേപ്പേരും അഭിപ്രായപ്പെട്ടത്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന ശക്തനായ ഭരണാധികാരിയുടെ ആവശ്യം ഇന്ത്യയ്ക്കുണ്ടെന്നും 50 ശതമാനത്തോളം പേര്‍ അഭിപ്രായപ്പെട്ടു. 50 ശതമാനത്തോളം പേര്‍ കുടിയേറ്റക്കാരെ നാടുകടത്തണമെന്നും അഭിപ്രായപ്പെട്ടു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.