അനുമതിയില്ലാതെ തന്റെ പാട്ടുകള്‍ ഉപയോഗിക്കരുതെന്ന് ഇളയരാജ

ചെന്നൈ| Last Modified വ്യാഴം, 5 മാര്‍ച്ച് 2015 (16:51 IST)
അനുമതിയില്ലാതെ തന്റെ പാട്ടുകള്‍
ഉപയോഗിക്കരുതെന്ന നിലപാടുമായി പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജ. തന്റെ ഗാനങ്ങള്‍ അനുവാദമില്ലാതെ ഗാനമേളകളിലടക്കം ഉപയോഗിക്കാന്‍ പാടില്ലെന്നും ഇങ്ങനെ ചെയ്താല്‍ നിയമനടാപടി സ്വീകരിക്കുമെന്നും പറഞ്ഞു.

ഓഡിയോ വീഡിയോ പരസ്യങ്ങള്‍, മൊബൈല്‍ ഫോണുകള്‍, എഫ്.എം, ചാനലുകള്‍, സംഗീത പരിപാടികള്‍ എന്നിവയിലൊന്നും തന്റെ പാട്ടുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഇളയരാജയുടെ നിലപാട്. നേരത്തെ
അനുമതിയില്ലാതെ ഇളയരാജയുടെ ഉപയോഗിച്ചതിന് പാട്ടുകള്‍ അഞ്ച് ഓഡിയോ കമ്പനികള്‍ ഉപയോഗിച്ചതിന്
മദ്രാസ് ഹൈക്കോടതി കമ്പനികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ഇളയരാജയുടെ പുതിയ പ്രസ്താവന. ഇളയരാജയുടെ പ്രസ്താവനയ്‌ക്കെതിരെ സിനിമാ ലോകത്ത്
നിന്നും വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.തമിഴ്, മലയാളം, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി അയ്യായിരത്തോളം പാട്ടുകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :