ഷങ്കറിനെതിരെ ഇളയരാജ നിയമനടപടിയ്ക്കൊരുങ്ങുന്നു ?

ചെന്നൈ| Last Modified ശനി, 3 ജനുവരി 2015 (17:35 IST)
പ്രശസ്ത സംവിധായകന്‍ ഷങ്കറിനെതിരെ നിയമനടപടിയ്ക്കൊരുങ്ങുന്നു. താ‍ന്‍ സംഗീതം നിര്‍വ്വഹിച്ച പ്രശസ്ത ഗാനമായ
ഊരുവിട്ട് ഊരുവന്ത് എന്ന ഗാനം ഷങ്കര്‍ തന്റെ അനുമതിയില്ലാതെ റീമിക്‌സ് ചെയ്ത് സിനിമയില്‍ ഉപയോഗിച്ചതാണ് ഇളയരാജയെ ചൊടിപ്പിച്ചത്.

വിഷയത്തില്‍ ഇളയരാജ ഷങ്കറിന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.റോയല്‍റ്റി നല്‍കി ഗാനം ഉപയോഗിക്കുകയോ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യുകയോ ചെയ്തില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നാണ് ഇളയരാജ നൊട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

ഷങ്കര്‍ നിര്‍മാണം നിര്‍വ്വഹിച്ച ജെ കൃഷ് സംവിധാനം ചെയ്ത കപ്പല്‍ എന്ന ചിത്രത്തിലാണ് ഈ ഗാനം ഉപയോഗിച്ചത്. കരകാട്ടക്കാരന്‍ എന്ന ചിത്രത്തിനുവേണ്ടി ഇളയരാജ ഊരുവിട്ട് ഊരുവന്ത് എന്ന ഗാനം ചിട്ടപ്പെടുത്തിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :