മദ്രാസ് ഐഐടിയില്‍ സംഗീതപഠനത്തിനും ഗവേഷണത്തിനും ഇളയരാജ സെന്റര്‍ വരുന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 22 മെയ് 2024 (16:26 IST)
മദ്രാസ് ഐഐടിയില്‍ സംഗീതപഠനത്തിനും ഗവേഷണത്തിനും ഇളയരാജ സെന്റര്‍ വരുന്നു. ഇളയരാജ തന്നെയാണ് തന്റെ പേരിലുള്ള കേന്ദ്രത്തിന്റെ തറക്കല്ലിട്ടത്. കഴിഞ്ഞ ദിവസം മദ്രാസ് ഐഐടിയില്‍ സ്പിക് മാകെ സംഘടിപ്പിച്ച സംഗീതപരിപാടിയിലായിരുന്നു തറക്കല്ലിട്ടത്. ത്രിപുര ഗവര്‍ണര്‍ ഇന്ദിരസേന റെഡ്ഡി നല്ലുവും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

മുളകൊണ്ട് നിര്‍മ്മിക്കുന്ന ഈ കേന്ദ്രത്തെക്കുറിച്ചുള്ള ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. സംഗീതത്തെ മനസ്സിലാക്കാന്‍ ധാരാളം ഗവേഷണങ്ങള്‍ നടന്നുവരുന്നതായി മദ്രാസ് ഐഐടി ഡയറക്ടര്‍ വി.കാമകോടി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :