ശാസ്ത്രം സാര്‍വത്രികവും സാങ്കേതിക വിദ്യ പ്രാദേശികവുമാകണം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി| VISHNU.NL| Last Modified വെള്ളി, 22 ഓഗസ്റ്റ് 2014 (18:26 IST)
ശാസ്ത്രം സാര്‍വത്രികവും പ്രാദേശികവുമാകണമെന്നും ഐഐടികള്‍ പ്രാദേശിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു.


ഇത് സാധാരനക്കാരന്റെ ജീവിത നിലവാരത്തില്‍ മാറ്റം വരുത്തുന്നതിനൊപ്പം ഐഐടികളിലെ യുവമനസ്സുകളില്‍ സേവന സന്നദ്ധത വളര്‍ത്തുകയും ചെയ്യുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാഷ്ട്രപതി ഭവനില്‍ നടന്ന ഐഐടി ഡയറക്ടര്‍മാരുടെയും ബോര്‍ഡ് ഓഫ് ഗവര്‍ണ്ണര്‍മാരുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

എല്ലാവര്‍ക്കും ഭവനം പോലുള്ള പദ്ധതികളില്‍ സാങ്കേതിക വിദ്യയിലൂടെ ഐഐടികള്‍ക്ക് സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.പ്രദേശികമായി എന്‍ജിനീയറിങ് കോളജുകളെ ദത്തെടുത്ത് അവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗ്ഗദര്‍ശ്ശനം നല്‍കാന്‍ ഐഐടികളെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ഐഐടികളില്‍ നിന്നു പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളുടെ ക്രമാനുഗതമായ മാപ്പിങ്ങിലൂടെയും ഒത്തുചേര്‍ക്കലിലൂടെയും അവരുടെ പരിചയസമ്പത്ത് വിവിധ മേഖലകളില്‍ പ്രയോജനപ്പെടുത്താനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :