വന്‍കിടക്കാരെ റെയ്ഡ് ചെയ്യാന്‍ രവി തീരുമാനിച്ചിരുന്നു, മരണം അനുവദിച്ചില്ല

Last Modified ബുധന്‍, 18 മാര്‍ച്ച് 2015 (18:15 IST)
കര്‍ണാടകയില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയ ഐഎസ്എസ് ഉദ്യോഗസ്ഥന്‍ ഡി കെ രവിയുടെ ദുരൂഹ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്. പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനായ ഗണേശ് എസ് കൌണ്ടിനിയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മരണപ്പെടുന്നതിനു മുന്‍പ്
നികുതി വെട്ടിപ്പ് നടത്തിയ ചില വന്‍ കിട നിര്‍മ്മാതാക്കളെ റെയ്ഡ് ചെയ്യാന്‍ ഡി കെ രവി തീരുമാനിച്ചിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

നേരത്തെ എന്‍ഫോഴ്സ്മെന്റ് അഡീഷണല്‍ കമ്മീഷണറായി നിയമിതനായ രവി 400 കോടിയോളം രൂപ നികുതിയിനത്തില്‍ ചില ഹൌസിംഗ് സൊസൈറ്റികളില്‍ നിന്നും കണ്ടുകെട്ടിയിരുന്നു. രവിയുമായി താന്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സംസാരിച്ചിരുന്നെന്നും. താന്‍ റെയ്ഡ് ചില വന്‍ കിട നിര്‍മ്മാതാക്കളുടെ അടുത്തുനിന്നും ഹൌസിംഗ് സൊസൈറ്റികളില്‍ 400 കോടിയോളം രൂപ
കണ്ടു കെട്ടിയതായി പറഞ്ഞിരുന്നുവെന്നും
ബാംഗ്ലൂരിലുള്ള ചില വന്‍ കിട നിര്‍മ്മാതാക്കളേയും റെയ്ഡ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായും അദ്ദേഹം അറിയിച്ചിരുന്നുവെന്നും ഗണേശ് കൌണ്ടിനി മാധ്യമപ്രവര്‍ത്തകരോടെ പറഞ്ഞു.
ഇത് സംബന്ധിച്ച് തന്റെ പക്കലുണ്ടായിരുന്ന ചില രേഖകള്‍ വാങ്ങുന്നതിനാണ് അദ്ദേഹം താനുമായി ബന്ധപ്പെട്ടത് അദ്ദേഹത്തെ രണ്ടു ദിവസത്തിനകം കാണാനിരിക്കുകയായിരുന്നു ഗണേശ് പറയുന്നു.

ഇതുകൂടാതെ ഉദ്യോഗസ്ഥന്റെ മരണത്തില്‍ കര്‍ണ്ണാടക സര്‍ക്കാ‍രിന്റെ നിലപാടിനേയും ഗണേശ് വിമര്‍ശിച്ചു. അന്വേഷണം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മരണം ആത്മഹത്യ എന്ന നിഗമനത്തില്‍ എത്തിചേര്‍ന്ന സര്‍ക്കാര്‍ നടപടി അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോളാര്‍ ജില്ലയില്‍ അനധികൃത മണല്‍ ഖനന മാഫിയയെക്കെതിരെ ശക്തമായ നടപടിയെടുത്ത് പ്രസിദ്ധയായ 35 കാരനായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഔദ്യോഗിക വസതിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവം പ്രഥമദൃഷ്ട്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. ഉദ്യോഗസ്ഥന്റെ മരണത്തില്‍ വന്‍ പ്രതിഷേധമാണ് കര്‍ണാടകയില്‍ ഉയര്‍ന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :