സി​കെ വി​നീ​തി​ന്‍റെ പി​രി​ച്ചു​വി​ട​ൽ: കേ​ന്ദ്ര സ​ർ​ക്കാ​ർ റി​പ്പോ​ർ​ട്ട് തേ​ടി

വി​നീ​തി​നെ പിരിച്ചുവിട്ടതിൽ കായിക മന്ത്രാലയം റിപ്പോർട്ട് തേടി

 CK vineeth , vineeth job issues , Indian footballer, ISL , sacked from job due to low attendance , Vijay Goel , AG's office , സികെ വിനീത് , ഏജീസ് ഓഫിസ് , കേന്ദ്ര കായിക മന്ത്രാലയം , കേന്ദ്രസര്‍ക്കാര്‍ , വിജയ് ഗോയല്‍
ന്യൂഡൽഹി| jibin| Last Modified തിങ്കള്‍, 22 മെയ് 2017 (20:14 IST)
രാജ്യാന്തര ഫുട്ബോള്‍ താരം സികെ വിനീതിനെ ഏജീസ് ഓഫിസില്‍നിന്നു പിരിച്ചുവിട്ടതില്‍ കേന്ദ്ര കായിക മന്ത്രാലയം റിപ്പോര്‍ട്ട് തേടി.

തിരുവനന്തപുരത്തെ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനോടാണ് ‌റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. സിഎജിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടി എടുക്കുമെന്നും കായികമന്ത്രി വിജയ് ഗോയല്‍ ഡല്‍ഹിയില്‍ പറഞ്ഞു.

വിനീത് മികച്ച കളിക്കാരനാണെന്നു പറഞ്ഞ കേന്ദ്ര കായികമന്ത്രി, കേന്ദ്രസര്‍ക്കാര്‍ താരങ്ങള്‍ക്കൊപ്പമാണെന്നു വ്യക്തമാക്കി. സിഎജിയില്‍നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും തുടര്‍നടപടി. ‍കായിക താരങ്ങളുടെ ഹാജരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആവശ്യമെങ്കില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്നും വിജയ് ഗോയല്‍ പറഞ്ഞു.

മ​തി​യാ​യ ഹാ​ജ​രി​ല്ലെ​ന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ബു​ധ​നാ​ഴ്​​ച​യാ​ണ്​ വി​നീ​തി​നെ ഏ​ജീ​സ് ഓ​ഫി​സി​ലെ ജോ​ലി​യി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ട്ട​ത്. തീ​രു​മാ​നം പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ സം​സ്​​ഥാ​ന കാ​യി​ക ​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​ര്‍ സിഎജി ശ​ശി​കാ​ന്ത് ശ​ര്‍മ​ക്ക്​ ക​ത്ത​യ​ച്ചെ​ങ്കി​ലും പി​രി​ച്ചു​വി​ട​ൽ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​യി​രു​ന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :