ഇന്ത്യ പടയൊരുക്കുന്നു, ആകാശയുദ്ധത്തിലെ കേമൻ അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഇന്ത്യൻ വ്യോമ സേനയിൽ

Last Modified ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (18:00 IST)
ലോക ശക്തികളുടെ വ്യോമാക്രമണ നിരയിലെ കേമൻ അപ്പാച്ചെ ഗാർഡിയർ അറ്റാക്ക് ഹെലികോപ്റ്ററുകൾ സ്വന്തമാക്കി ഇന്ത്യൻ വ്യോമ സേന. അമേരിക്ക ഉൾപ്പടെയുള്ള ലോക ശക്തികളുടെ ആകാശപ്പടിയിലെ പ്രധാനിയാണ് അപ്പാച്ചി ഹെലികോപ്റ്ററുകൾ. ചൊവ്വാഴ്ച രാവിലെ പഞ്ചാബിലെ പഠാൻകോട്ട് എയർബേസിലാണ് എട്ട് അപ്പാച്ചി ഹെലികോപ്ടറുകൾ എത്തിയത്.

അമേരിക്കൻ നിർമ്മിത അപ്പാച്ചെ എഎച്ച് -64 ഇ ഹെലികോപ്റ്ററുകളാണ് ഇന്ത്യൻ സേനയുടെ ഭാഗാമായിരിക്കുന്നത്. ഇന്ത്യൻ സേനക്കായി പ്രാത്യേക ഫീച്ചറുകൾ ഉൾപ്പെടുത്തി രൂപ‌കൽപ്പന ചെയ്ത അറ്റാക് ഹെലികോപ്റ്ററുകളാണ് ഇവ. അടുത്ത ഘട്ടമായി 22 ഹെലികോപ്റ്ററുകൾ ഇന്ത്യയിലെത്തും. അപ്പാച്ചെ ഹെലികോപ്റ്ററുകളെ ഇന്ത്യൻ വ്യോമ സേനയുടെ ഭാഗമാക്കിയ ചടങ്ങിൽ എയർ ചീഫ് മാർഷൽ ബിഎസ് ധനേവ പങ്കെടുത്തു.

ഹെലികോപ്റ്ററുകളെ സേനയുടെ ഭാഗമാക്കുന്നതിന് മുന്നോടിയായി എയർബേസിൽ വാട്ടർ സലൂട്ട് നൽകി. കൃത്യസമയത്ത് ഹെലികോപ്‌റ്ററുകൾ ലഭിച്ചതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് എയർ ചീഫ് മാർഷ ബി എസ് ധാനേവ പറഞ്ഞു. ഹെലികോപ്റ്ററുകൾ വ്യോമസേനയുടെ ഭാഗാമാണ് എങ്കിലും വ്യോമാക്രമണത്തിന് ഏറ്റവും മികച്ചത് അപ്പാച്ചെ ഹെലികോപ്റ്ററുകളാണ് എന്ന് വ്യോമസേന വക്താവ് അനുപം ബാനാർജി വ്യക്തമാക്കി.



ഫോട്ടോ ക്രഡിറ്റ്സ്: എഎൻഐ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :