aparna|
Last Modified ചൊവ്വ, 21 നവംബര്‍ 2017 (09:51 IST)
സഞ്ജയ് ലീല ബെൻസാലി സംവിധാനം ചെയ്യുന 'പദ്മാവതി' സിനിമയ്ക്കെതിരെ ബി ജെ പി രംഗത്തെത്തുകയും വൻ പ്രതിഷേധങ്ങൾ രേഖപ്പെടുത്തുകയും ചെയ്തത് വൈറലായിരിക്കുകയാണ്. പദ്മാവതിയിൽ അഭിനയിച്ചതിന്റെ പേരിൽ നടി ദീപിക പദുക്കോണിന്റെ തല വെട്ടണമെന്ന് ആഹ്വാനം ചെയത ബിജെപി നേതാവിനു മറുപടിയുമായി നടൻ
കമൽഹാസൻ രംഗത്ത്.
'ദീപികയുടെ തല എനിക്ക് വേണം' എന്നാണ് കമൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. 'അവളുടെ ശരീരത്തേക്കാൾ തലയ്ക്കാണ് ബഹുമാനം നൽകേണ്ടത്. എന്റെ സിനിമകൾക്കെതിരെ നിരവധി ഭാഗങ്ങളിൽ നിന്നും എതിർപ്പുകൾ ഉണ്ടായിട്ടുണ്ട്. തീവ്രവാദം എന്തിന്റെ പേരിലായാലും പരിതാപകരമാണ്' എന്നായിരുന്നു കമൽ ട്വീറ്റ് ചെയ്തത്.
ദീപികയുടെ തല വെട്ടുന്നതിനോടൊപ്പം, സംവിധായകൻ ബെൻസാലിയുടെ തലയും രൺവീർ സിങിന്റെ കാലുവെട്ടണമെന്നും ബിജെപി നേതാക്കൾ ആഹ്വാനം ചെയ്തിരുന്നു.