ജനങ്ങളുടെ പ്രാര്‍ത്ഥനയാണ് എനിക്ക് രണ്ടാം ജന്മം തന്നത്: ജയലളിതയുടെ ആദ്യ സന്ദേശമെത്തി

തനിക്ക് രണ്ടാം ജന്മം: ജയലളിതയുടെ ആദ്യ സന്ദേശമെത്തി

ചെന്നൈ| സജിത്ത്| Last Updated: തിങ്കള്‍, 14 നവം‌ബര്‍ 2016 (09:00 IST)
ഇത് തന്റെ രണ്ടാം ജന്മമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. ജനങ്ങളുടെ പ്രാര്‍ത്ഥനയും ആരാധനയുമാണ് എനിക്ക് രണ്ടാം ജന്മം സമ്മാനിച്ചത്. അതുകൊണ്ട് തന്നെ ഈ സന്തോഷം നിങ്ങളോട് പങ്ക് വെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും നവംബര്‍ 19 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയ്ക്ക് വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്താവനയില്‍ അറിയിച്ചു.

രണ്ട് മാസത്തിനിടെ ഇതാദ്യമായാണ് ജയലളിത ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നത്. അസുഖമെല്ലാം പൂര്‍ണ്ണമായി ഭേദമായി എത്രയും പെട്ടെന്നുതന്നെ ജോലിയിലേക്ക് തിരികെയെത്തും. എന്നിരുന്നാലും പ്രവര്‍ത്തകരെ നേരിട്ട് കാണാന്‍ സാധിക്കില്ലെന്നും സാഹചര്യങ്ങള്‍ പ്രവര്‍ത്തകര്‍ മനസ്സിലാക്കണമെന്നും പാര്‍ട്ടിയുടെ വിജയത്തിനായി അധ്വാനിക്കണമെന്നും ജയലളിത പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :