ന്യൂഡല്‍ഹി|
AISWARYA|
Last Modified ബുധന്‍, 6 ഡിസംബര്‍ 2017 (13:44 IST)
ദളിതരുമായുള്ള മിശ്രവിവാഹങ്ങള്‍ക്ക് 2.5 രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ഈ പുതിയ പദ്ധതിയ്ക്ക് വരുമാനം ബാധകമല്ല. വധുവോ വരനോ ആരെങ്കിലുമൊരാള്‍ ദളിത് ആയിരിക്കുന്നവര്‍ക്കാണ് പദ്ധതിയില്‍ നിന്നും തുക ലഭിക്കുക.
മിശ്രവിവാഹത്തിലൂടെ സാമൂഹിക ഏകീകരണം ലക്ഷ്യമിട്ടുകൊണ്ട് 2013 ലാണ് ഡോ അംബേദ്കര്‍ സ്‌കീം’ ആരംഭിച്ചത്. പ്രതിവര്‍ഷം കുറഞ്ഞത് 500 വിവാഹങ്ങളെങ്കിലും ഇത്തരത്തില്‍ നടത്തണമെന്ന് ലക്ഷ്യംവെച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ ദമ്പതികളുടെ വാര്‍ഷിക വരുമാനം 5 ലക്ഷത്തില്‍ മുകളിളുള്ളവര്‍ക്കാണ് ഈ പദ്ധതി പ്രകാരം ആനുകൂലം ലഭിച്ചിരുന്നത്.