ആമസോണിലൂടെയും ഫ്ലിപ്കാർട്ടിലൂടെയും സാധനങ്ങൾ ഓർഡർ ചെയ്ത് തട്ടിപ്പ്; സഹോദരങ്ങൾ അറസ്റ്റില്‍

പ്രമുഖ ഓൺലൈൻ ഷോപ്പിങ് കമ്പനികളായ ഫ്ലിപ്കാർട്ടിലൂടെയും ആമസോണിലൂടെയും സാധനങ്ങൾ ഓർഡർ ചെയ്ത് തട്ടിപ്പ് നടത്തിയതിന് രണ്ടുപേർ അറസ്റ്റില്‍

ഹൈദരാബാദ്, ഓൺലൈൻ ഷോപ്പിങ്, ഫ്ലിപ്കാർട്ട്, ആമസോണ്‍ hyderabad, online shopping, flipcart, amzone
ഹൈദരാബാദ്| Sajith| Last Modified വ്യാഴം, 17 മാര്‍ച്ച് 2016 (12:12 IST)
പ്രമുഖ ഓൺലൈൻ ഷോപ്പിങ് കമ്പനികളായ ഫ്ലിപ്കാർട്ടിലൂടെയും ആമസോണിലൂടെയും സാധനങ്ങൾ ഓർഡർ ചെയ്ത് തട്ടിപ്പ് നടത്തിയതിന് രണ്ടുപേർ അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശികളായ യാഹിയ മൊഹദ് ഇഷാഖും മൊഹദ് ഷഹ്റോസ് അൻസാരി എന്നിവരാണ് പിടിയിലായത്. ഇരുവരും സഹോദരന്മാരാണ്.

ആമസോണിലൂടെയും ഫ്ലിപ്കാർട്ടിലൂടെയും ഇവർ സാധനങ്ങൾ ഓർഡർ ചെയ്യും. അതിനു ശേഷം സാധനവുമായി ജീവനക്കാരൻ എത്തുന്ന സമയത്ത് ആ വ്യക്തിയുമായി സഹോദരന്മാരിൽ ഒരാൾ സംസാരിക്കുകയും മറ്റേയാൾ സാധനമടങ്ങിയ കവർ വീട്ടിനുള്ളിലേക്ക് കൊണ്ടുപോകുകയും ചെയ്യും. അതിനുശേഷം കവറിനകത്തെ സാധനം മാറ്റുകയും പകരം മണൽ നിറച്ച് തിരികെ കൊണ്ടു വയ്ക്കുകയും ചെയ്യും. പിന്നീട് ഡെബിറ്റ് കാർഡിൽ പണമില്ലെന്ന്
ജീവനക്കാരനോട് പറഞ്ഞ് മടക്കി അയയ്ക്കുകയും ചെയ്യും.

ഇത്തരത്തിൽ വിലകൂടിയ ലാപ്ടോപ്, മൊബൈൽ ഫോൺ, ഡിവിഡി പ്ലെയർ, ക്യാമറ എന്നിവയും ഇവർ തട്ടിപ്പിലൂടെ സ്വന്തമാക്കിയിരുന്നു. നാലു മാസത്തോളം ഇവർ ഈ തട്ടിപ്പ് തുടർന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :