ബൈക്ക് വാങ്ങാന്‍ ഭര്‍ത്താവു ഭാര്യയെ വിറ്റു.

മധ്യപ്രദേശ്| Last Updated: തിങ്കള്‍, 7 ജൂലൈ 2014 (16:22 IST)
മധ്യപ്രദേശിലെ ബേറ്റൂളില്‍ ഭര്‍ത്താവ് ബൈക്ക് വാങ്ങാനായി ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റു. ഇയാള്‍ നാല് വര്‍ഷം മുമ്പാണ്
യുവതിയെ വിവാഹം കഴിച്ചത്.ഇവര്‍ക്ക് ഒന്നര വയസ്സുള്ള ഒരു കുഞ്ഞുമുണ്ട്.

കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് ആദിവാസി കുടുംബത്തില്‍ നിന്നുള്ള യുവതിയെ കാണാതാകുകയായിരുന്നു.മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. അതിനിടെ യുവതി തന്റെ ബന്ധുവിനെ ഫോണില്‍ വിളിച്ച് ഭര്‍ത്താവ് തന്നെ പണത്തിനുവേണ്ടി വിറ്റതാണെന്ന്
അറിയിച്ചു. ഇതേത്തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാ‍തിപ്പെടുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവ് യുവതിയെ 50,000 രൂപയ്ക്ക് വിറ്റതാണെന്നു കണ്ടെത്തുകയായിരുന്നു.

ഇതിനിടെ ഇടനിലക്കാരന്‍ യുവതിയെ മറ്റൊരാള്‍ക്ക് കൈമാറിയിരുന്നു
എന്നാല്‍ പൊലീസ് യുവതിയെ കണ്ടെത്തി വീട്ടിലെത്തിച്ചു..ഭര്‍ത്താവിനേയും മറ്റുമൂന്നു ആളുകളേയും പൊലീസ്
മനുഷ്യക്കടത്തിന്
കസ്റ്റഡിയിലെടുത്തിരിക്കുകയാണ്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :