എസ്എംഎസ് കാണിച്ചില്ല; ഭാര്യയെ ഭര്‍ത്താവ് ടെറസില്‍നിന്ന് തള്ളി താഴെയിട്ടു!

ഇന്‍ഡോര്‍| Last Modified ചൊവ്വ, 4 നവം‌ബര്‍ 2014 (12:57 IST)
ഫോണില്‍ വന്ന എസ്എംഎസ് കാണിച്ചില്ലെന്നാരോപിച്ച് ഭാര്യയെ ഭര്‍ത്താവ് ടെറസില്‍നിന്ന് തള്ളി താഴെയിട്ടു. ഇന്‍ഡോറിലാണ് സംഭവം. ദീപമാല ശര്‍മ്മ എന്ന യുവതിയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ദീപമാലയുടെ ഭര്‍ത്താവ് ആനന്ദിനെ
പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞദിവസമാണ് ഗുരുതരമായ പരുക്കുകളോടെ ദീപമാലയെ ആനന്ദ് ആശുപത്രിയിലെത്തിച്ചത്. അപകടമാണെന്നാണ് ഇയാള്‍ ആശുപത്രി അധികൃതരെ അറിയിച്ചത്. എന്നാല്‍ ബോധം തെളിഞ്ഞതോടെ ദീപമാല തന്നെ സത്യാവസ്ഥ ആശുപത്രി അധികൃതരെ അറിയിച്ചു. ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെയും അറിയിച്ചു.

തന്റെ ഫോണില്‍ വന്ന ചില സന്ദേശങ്ങള്‍ കാണിക്കാന്‍ വിസമ്മതിച്ചതാണ് ആനന്ദിനെ പ്രകോപിപ്പിച്ചത്. സന്ദേങ്ങള്‍ എന്താണെന്ന് പലതവണ ചോദിച്ചെങ്കിലും അത് കാട്ടിക്കൊടുക്കാന്‍ ദീപമാല തയ്യാറായില്ല. കഴിഞ്ഞദിവസം രാവിലെ ചായയുമായി ടെറസിലെത്താന്‍ ആനന്ദ്
ദീപമാലയോട് ആവശ്യപ്പെട്ടു. അവിടെവച്ച് ഇരുവരും മെസേജിന്റെ കാര്യം പറഞ്ഞ് വഴക്കായി. വഴക്കുമൂത്തതോടെ ദീപമാലയെ
താഴേക്ക് തള്ളിയിടുകയായിരുന്നു. യുവതി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :