ട്രെയിൻ എട്ടു മണിക്കൂർ വൈകി; അഞ്ഞൂറോളം വിദ്യാർഥികൾക്ക‌് നീറ്റ‌് പരീക്ഷ എഴുതാനായില്ല

ഉച്ചയ്ക്ക് 1.30 ന‌ായിരുന്നു വിദ്യാർഥികൾക്ക‌് പരീക്ഷയ‌്ക്ക‌് ഹാജരാകേണ്ടിയിരുന്നത‌്.

Last Modified തിങ്കള്‍, 6 മെയ് 2019 (14:42 IST)
ട്രെയിൻ എട്ടു മണിക്കൂർ വൈകിയതിനാൽ കർണാടകത്തിലെ നാനൂറോളം വിദ്യാർഥികൾക്ക‌് നീറ്റ‌് പരിക്ഷ എഴുതാനായില്ല. ഉച്ചയ്ക്ക് 1.30 ന‌ായിരുന്നു വിദ്യാർഥികൾക്ക‌് പരീക്ഷയ‌്ക്ക‌് ഹാജരാകേണ്ടിയിരുന്നത‌്. നോർത്ത‌് കർണാടകത്തിൽനിന്ന‌് ബംഗളൂരുവിലേക്കുള്ള ഹംപി ‌‌എക‌്സ‌്പ്രസ‌്(16591)
പതിവുസമയത്തിൽ നിന്ന‌് എട്ട് മണിക്കൂർ വൈകി 2.30ന‌ാണ‌് സ‌്റ്റേഷനിലെത്തിയത‌്. വർഷത്തിലൊരിക്കൽ നടക്കുന്ന നീറ്റ‌് പരീക്ഷ എഴുതാൻ കഴിയാതിരുന്നതോടെ വിദ്യാർഥികൾക്ക‌് ഒരുവർഷം നഷ്ടമാകും.

ട്രെയിൻ വൈകിയത‌് ചൂണ്ടിക്കാട്ടി പരീക്ഷയെഴുതാൻ സൗകര്യമൊരുക്കണമെന്ന‌് വിദ്യാർഥികർ മാനവവിഭവശേഷി മന്ത്രാലയത്തിനും മന്ത്രി പ്രകാശ‌് ജാവേദ്കറിനും പരാതി അയച്ചു. വിദ്യാർഥികൾക്ക‌് നീറ്റ് പരീക്ഷ എഴുതാൻ സാധിക്കാതിരുന്നത് കേന്ദ്രസർക്കാരിന്റ കഴിവില്ലായ്മയാണെന്ന‌് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്നും- സിദ്ധരാമയ്യ പ്രധാനമന്ത്രിയോട് ചോദിച്ചു. പരീക്ഷയ‌്ക്ക് അവസരം നഷ്ടപ്പെട്ടവർക്ക് വീണ്ടും അവസരം നൽകണമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനോട് സിദ്ധരാമയ്യ ട്വീറ്റിലുടെ ആവശ്യപ്പെട്ടു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :