ജനപ്രിയ പദ്ധതിയുമായി അമ്മ വീണ്ടും; പുതിയ ഭവന പദ്ധതി പ്രഖ്യാപിച്ചു

ചെന്നൈ| Last Modified ബുധന്‍, 16 സെപ്‌റ്റംബര്‍ 2015 (18:31 IST)

പുതിയ ജനപ്രിയ പദ്ധതിയുമായി തമിഴ്നാട് മുഖ്യമന്ത്രി
ജയലളിത വീണ്ടും. താഴ്ന്ന വരുമാനമുള്ളവര്‍ക്കുള്ള പുതിയ ഭവന പദ്ധതിയാണ് പ്രഖ്യാപിച്ചു. പദ്ധതി പ്രകാരം 20 ലക്ഷം രൂപയില്‍ താഴെ ചെലവുവരുന്ന 2,300 അപ്പാര്‍ട്ട്‌മെന്റുകളാണ് ഭവനബോര്‍ഡ് നിര്‍മ്മിക്കുന്നത്. 380 കോടി രൂപയാണ് ഇതിനു ചെലവു പ്രതീക്ഷിക്കുന്നത്.

ക്ലാസ് സി,ഡി ജീവനക്കാര്‍ക്കായി 700 സ്‌ക്വയര്‍ ഫീറ്റ് വരുന്ന 500 വീടുകള്‍ നിര്‍മ്മിക്കും. 225 കോടി രൂപയുടേതാണ് പദ്ധതി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി 12,500 വീടുകള്‍ നിര്‍മ്മിക്കും. 457.50 കോടിയാണ് ഇതിനു ചെലവു പ്രതീക്ഷിക്കുന്നതെന്നും ജയലളിത അറിയിച്ചു.

ചെന്നൈ, കാഞ്ചീപുരം, വെല്ലൂര്‍, ഗൂഡല്ലൂര്‍, കൃഷ്ണഗിരി, സേലം, മധുര, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക. മൊത്തം 2,800 അപ്പാര്‍ട്ടുമെന്റുകളാണ് നിര്‍മ്മിക്കുക. 674.96 കോടി രൂപയാണ് ഇതിന് ചെലവു പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :