ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമെന്ന് പ്രചരിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

ചെന്നൈ| Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2015 (18:45 IST)
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് വാട്സാപ്പില്‍ പ്രചരിപ്പിച്ചയാളെ തമിഴ്നാട് പോലീസ് അരസ്റ്റു ചെയ്തു. വെല്ലൂര്‍ സ്വദേശി കുമരന്‍ ആണ് അറസ്റ്റിലായിരിക്കുന്നത്.

ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ഭീഷണിയുടെ നയമാണ്
ഇപ്പോള്‍ എഐഎഡിഎംകെ സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെ കുറിച്ച്
സംസാരിച്ചാല്‍ പറയുന്ന ആളുടെ നാവ് അരിഞ്ഞു കളയുമെന്ന്
ഒരു എഐഎഡിഎംകെ എം പി പറഞ്ഞിരുന്നു.

ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് തമിഴ്നാട്ടില്‍ പരക്കെ പ്രചരണമുണ്ടെങ്കിലും ഇതേക്കുറിച്ച് ഔദ്യോഗികമായി ഒരു വാര്‍ത്തകളും പാര്‍ട്ടിയോ സര്‍ക്കാരോ പുറത്തു വിട്ടിട്ടില്ല. അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :