ദളിതനെ വിവാഹം കഴിച്ചതിന് യുവതിയെ ജീവനോടെ കത്തിച്ചു

ചെന്നൈ| VISHNU.NL| Last Updated: ശനി, 4 ഒക്‌ടോബര്‍ 2014 (14:08 IST)
തമിഴ്നാട്ടില്‍ ദളിത് യുവാവിനേ വിവാഹം കഴിച്ചതിന് യുവതിയെ ബന്ധുക്കള്‍ തീകൊളുത്തി കൊന്നു. മധുരയ്ക്ക് സമീപം ഉസിലംപട്ടിയിലാണ് ഈ ദുരഭിമാന കൊല നടന്നത്. വിമലാ ദേവി എന്ന പത്തൊമ്പതുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ദളിത് സമുദായത്തില്‍പ്പെട്ട യുവാവിനെ പ്രേമിച്ച് വിവാഹം കഴിച്ച കുറ്റത്തിനാണ് പത്തൊമ്പതുകാരിയെ വീട്ടുകാര്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നത്.

രണ്ട് വര്‍ഷത്തോളം പ്രണയത്തിലായിരുന്ന വിമലയും ദിലീപും കഴിഞ്ഞ ജൂലൈയിലാണ് ഒളിച്ചോടി വിവാഹം കഴിച്ചത്. എന്നാല്‍ വീട്ടുകാരുടെ സമ്മര്‍ദ്ദം ഏറിവന്നതോടെ വിമല ദിലീപിനെ വിട്ട് വീട്ടിലേക്ക് തിരിച്ചുപോകുകയായിരുന്നു. ഭാര്യയെ തിരികെ കിട്ടാന്‍ ദിലീപ് നിയമമാര്‍ഗങ്ങള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ സംഭവം നടന്നത്.

വിമല വീട്ടിലേക്ക് പോയതിനു ശേഷം ഭാര്യയേ കാണാനില്ലെന്ന് കാട്ടി ദിലീപ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസാണ് വിമലാദേവിയുടെ കത്തിക്കരിഞ്ഞ ശരീരഭാഗങ്ങള്‍ വ്യാഴാഴ്ച വിമലയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ രക്ഷിതാക്കളുള്‍പ്പെടെ എട്ടുപേരെ അറസ്റ്റുചെയ്തു. അതേസമയം വിമല ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് വീട്ടുകാരുടെ വാദം.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :