ലോകത്ത് കൊവിഡ് ബാധിതർ 2.07 കോടി, മരണം 7,51,553

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 13 ഓഗസ്റ്റ് 2020 (08:12 IST)
ലോകത്ത് കൊവിഡ് വ്യാപനത്തിൽ ശമനമില്ല. ലോകത്താകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,07,86,240 ആയി. 7,51,553 പേർക്കാണ് കൊവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമയത്. 1,36,82,464 പേര്‍ രോഗമുക്തി നേടി എന്നതാണ് അശ്വാസകരമായ കാര്യം. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് സ്ഥിതി ഗുരുതരം. മരണസംഖ്യയിൽ ബ്രിട്ടനെ മറികടന്ന് ഇന്ത്യ നാലാംസ്ഥാനത്തെത്തി.

അമേരിക്കയിൽ മാത്രം 53,60,023 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച്‌ 1,69,124 പേര്‍ ഇതുവരെ അമേരിക്കയില്‍ മരിച്ചു. ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം 31,70,474 ആയി. 1,04,263 പേരാണ് ബ്രസീലിൽ മരണപ്പെട്ടത്. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 24 ലക്ഷത്തോട് അടുക്കുകയാണ്. മരണസംഖ്യ 47,000 കടന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :