ഇന്ത്യയിൽ സ്കൂട്ടറുകളിലും എയർബാഗ് സംവിധാനം ഒരുക്കാൻ ഹോണ്ട

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (21:56 IST)
ഇരുചക്രവാഹനാപകടങ്ങളിൽ കൂടുതൽ സുരക്ഷയ്ക്കായി എയർബാഗ് സംവിധാനം ഒരുക്കാനൊരുങ്ങി ഹോണ്ട. ഇതിനായി ഇന്ത്യയിൽ പേറ്റൻ്റ് നേടാനുള്ള ശ്രമത്തിലാണ് കമ്പനി. ആക്സിലോമീറ്ററിൽ സന്നാഹം ഉപയോഗിച്ച് ആഘാതം മനസിലാക്കി ഹാൻഡ് ബാറിൽ നിന്ന് എയർബാഗ് തുറക്കുന്ന വിധത്തിലാണ് സംവിധാനം ഡിസൈൻ ചെയ്തിരിക്കുന്നത്.

ഇരുചക്രവാഹനങ്ങളിലെ എയർബാഗ് സന്നാഹങ്ങളിൽ പ്രശസ്തരാണ് ഹോണ്ട. അവരുടെ ഫ്ലാഗ്ഷിപ് ടൂറർ മോഡലായ ഗോൾഡ് വിങ് ബൈക്കിലെ എയർബാഗ് സംവിധാനം ഏറെ പ്രശസ്തമാണ്. ലക്ഷ്വറി വാഹനങ്ങളിൽ മാത്രമൊതുങ്ങാതെ സാധാരണ മോഡലുകളിൽ കൂടെ എയർബാഗ് സംവിധാനമൊരുക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

ഹാൻഡ്ൽ ഹെഡിനു നടുവിലായി സിലിണ്ടർ രൂപത്തിലുള്ള ഹൗസിങ്ങിനുള്ളിലാണ് എയർബാഗും അതിന്റെ ഇൻഫ്ലേറ്ററും ഘടിപ്പിച്ചിട്ടുള്ളത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :