ഫീസ് അടച്ചില്ല: നഴ്സറി വിദ്യാര്‍ഥിയെ അധ്യാപകന്‍ ഭിത്തിയിലിടിപ്പിച്ച് കൊന്നു

ബറെയ്ലി| jibin| Last Modified ബുധന്‍, 17 ഡിസം‌ബര്‍ 2014 (10:10 IST)
ഹോംവര്‍ക്ക് ചെയ്യാത്തതിനും ഫീസ് അടയ്ക്കാത്തതിനെയും തുടര്‍ന്നും അധ്യാപകന്‍ നഴ്സറി വിദ്യാര്‍ഥിയെ ഭിത്തിയിലിടിപ്പിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ നഴ്സറി വിദ്യാര്‍ഥിയായ അരജിനെയാണ് അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം ക്ലാസില്‍ എത്തിയ അരജ് ഹോംവര്‍ക്ക് ചെയ്തിരുന്നില്ല. ഇത്
കൂടാതെ കുട്ടി ഫീസ് അടയ്ക്കാത്തതും കാരണം പറഞ്ഞ് ക്ലാസില്‍ വെച്ച് അരജിന്റെ തല ഭിത്തിയോടു ചേര്‍ത്ത് ഇടിക്കുകയായിരുന്നു. ശക്തമായ ഇടിയില്‍ കുട്ടിയുടെ മൂക്കില്‍ നിന്ന് രക്തം വരാന്‍ തുടങ്ങിയതോടെ സ്കൂള്‍ അധികൃതര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കുട്ടിക്ക് അസുഖമാണെന്നും ഇപ്പോള്‍ ആശുപത്രിയില്‍ ആണെന്നും ഉടന്‍ തന്നെ വന്ന് കൂട്ടിക്കൊണ്ടു പോകണമെന്നും പറഞ്ഞ് സ്കൂള്‍ അധികാരികള്‍ മാതാപിതാക്കളെ വിവരം അറിയിച്ചു. മാതാപിതാക്കള്‍ എത്തിയപ്പോള്‍ കുട്ടിക്ക് ബോധമുണ്ടായിരുന്നില്ല. ഉടന്‍ തന്നെ കുട്ടി മരിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുട്ടി മരിച്ചത് തലയ്ക്കേറ്റ ആഘാതത്തില്‍ ആണെന്ന് വ്യക്തമായത്.

സംഭവം വിവാദമായതോടെ സ്കൂള്‍ പ്രിന്‍സിപ്പലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് അരജിന്റെ സ്വ ദേശമായ നങ്കാര ഗ്രാമത്തില്‍ നിന്നുള്ളവര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കു കയാണ്. സ്കൂള്‍ മാനേജര്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :