പീഡനം: അനാഥാലയ അധ്യാപകന്‍ പിടിയില്‍

Last Modified തിങ്കള്‍, 10 നവം‌ബര്‍ 2014 (16:37 IST)
അനാഥാലയ വിദ്യാര്‍ഥികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. എടക്കര കുന്നുമ്മല്‍ പൊട്ടിയില്‍ കുംബ്ലക്കുഴി ഷറഫുദ്ദീന്‍(27) ആണു പിടിയിലായത്.

വണ്ടൂര്‍ മഞ്ചേരി റോഡിലെ ഒരു അനാഥാലയത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ്‌ തങ്ങളെ അദ്ധ്യാപകന്‍ പ്രകൃതി വിരുദ്ധ പീഡനത്തിനു ശ്രമിച്ചതായി പരാതി ഉന്നയിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പരാതി പൊലീസിനു കൈമാറി. പത്ത് വയസില്‍ താഴെയുള്ള നാലു കുറ്റികളെ ഇയാള്‍ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചെന്നാണു പരാതി.

ഇതിനു മുമ്പ് കുട്ടികള്‍ ഇയാള്‍ക്കെതിരെ സ്കൂള്‍ കമ്മിറ്റി അംഗങ്ങളോടും പരാതി പറഞ്ഞിരുന്നു. കമ്മിറ്റി അന്വേഷിച്ചതിലും ഇത് സത്യമാണെന്ന് തെളിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ഇയാള്‍ക്ക് ഭാര്യയും മക്കളുമുണ്ട്. ഇയാളെ പൊന്നാനി കോടതിയില്‍ ഹാജരാക്കി.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :