1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Independence Day Wishes in Malayalam

Independence Day Wishes in Malayalam: സ്വാതന്ത്ര്യദിനാശംസകൾ മലയാളത്തിൽ

സാംസ്‌കാരിക വൈവിധ്യങ്ങളുടെ രാജ്യമാണ് ഇന്ത്യ

Independence Day Wishes in Malayalam, Independence Day, Independence Day Wishes in Malayalam, Happy Independence Day, Malayalam Independence Day Wishes
Independence Day Wishes in Malayalam

Independence Day: 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. 200 വർഷത്തെ ബ്രിട്ടീഷ് കോളനി വാഴ്ച അവസാനിപ്പിച്ച് 1947 ഓഗസ്റ്റ് 15 നാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി രക്തസാക്ഷികളായ സമരനേതാക്കളെ സ്മരിക്കുന്ന ദിവസം കൂടിയാണ് സ്വാതന്ത്ര്യദിനം. സ്വാതന്ത്ര്യത്തിന്റെ നല്ല ഓർമകൾ നിറയുന്ന ഈ സുദിനത്തിൽ പ്രിയപ്പെട്ടവർക്ക് മലയാളത്തിൽ സ്വാതന്ത്ര്യദിനാശംസകൾ നേരാം..! 
 
Independence Day Wishes
 
1. സാംസ്‌കാരിക വൈവിധ്യങ്ങളുടെ രാജ്യമാണ് ഇന്ത്യ. നാനാത്വത്തിൽ ഏകത്വമാണ് ഈ രാജ്യത്തിന്റെ ആത്മാവ്. ഏവർക്കും 80-ാം സ്വാതന്ത്ര്യദിനാശംസകൾ 
 
2. രാജ്യം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ എന്റെ എല്ലാ സഹോദരി സഹോദരൻമാർക്കും ആശംസകൾ നേരുന്നു 
 
3. കോളനി വാഴ്ചയ്‌ക്കെതിരായ നമ്മുടെ പൂർവ്വികരുടെ പോരാട്ടങ്ങളെ ഈ നല്ല ദിനത്തിൽ സ്മരിക്കാം. അവർ നേടിത്തന്ന സ്വാതന്ത്ര്യം അടുത്ത തലമുറയിലേക്കും പകരാൻ നമുക്ക് സാധിക്കട്ടെ. ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ
 
4. എന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ എല്ലാ രക്തസാക്ഷികൾക്കും സല്യൂട്ട് ! അവരെ പോലെ രാജ്യസ്‌നേഹികളായി നമുക്കും തുടരാം. ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ 
 
5. സ്വാതന്ത്ര്യമാണ് മനുഷ്യജീവിതത്തിൽ ഏറ്റവും മൂല്യമേറിയത്. നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും സ്വാതന്ത്ര്യത്തിനായി ഉറച്ചുനിൽക്കാം. ഏവർക്കും സ്വാതന്ത്ര്യദിനത്തിന്റെ ആശംസകൾ 
6. ഈ രാജ്യത്തിന്റെ പുരോഗതിയിൽ ഓരോ നിമിഷവും നമുക്ക് അഭിമാനിക്കാം. ഇന്ത്യക്കാരനെന്ന് അഭിമാനത്തോടെ പറയാം. ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ 
 
7. എന്റെ രാജ്യത്ത് എന്നും സമാധാനവും സന്തോഷവും നിലനിൽക്കട്ടെ. ഏവർക്കും സ്വാതന്ത്ര്യദിനത്തിന്റെ ആശംസകൾ 
 
8. ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻമാരാണ്. എന്റെ രാജ്യത്തിന്റെ അഭിവൃദ്ധിയിൽ ഞാൻ എന്നും അഭിമാനിക്കും. ഏവർക്കും 78-ാം സ്വാതന്ത്ര്യദിന ആശംസകൾ 
 
9. ഈ സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയുടെ ആത്മാവായ ഭരണഘടനാ മൂല്യങ്ങളെ നമുക്ക് ഓർക്കാം. ജാതി-മത-ഭാഷ വേർതിരിവുകൾ ഇല്ലാതെ എല്ലാ മനുഷ്യരും സന്തോഷത്തോടെ ജീവിക്കുന്ന രാജ്യമായി ഇന്ത്യ മാറാൻ നമുക്കും പ്രയത്‌നിക്കാം. ഏവർക്കും പ്രതീക്ഷാനിർഭരമായ സ്വാതന്ത്ര്യദിനാശംസകൾ 
 
10. നമ്മുടെ രാജ്യം ഇനിയും പുരോഗതിയിലേക്ക് നീങ്ങട്ടെ. അതിനായി നമുക്ക് ഓരോരുത്തർക്കും ആത്മാർഥമായി പരിശ്രമിക്കാം. ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ  

About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
നാറ്റോ ഉച്ചകോടിക്കിടെ അങ്കാറയിലെ ട്രംപിന്റെ താമസസ്ഥലം പോലും ഇറാന്‍ അറിഞ്ഞു, വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്