ചരിത്രം വഴിമാറി, 35 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ഒളിംപിക് യോഗ്യത

ന്യൂഡല്‍ഹി| VISHNU N L| Last Modified ശനി, 29 ഓഗസ്റ്റ് 2015 (11:00 IST)
ദേശീയ കായിക ദിനത്തില്‍ ഇന്ത്യന്‍ ഹോക്കിക്ക് ചരിത്രനിമിഷം. 35 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ വനിതാ ഹോക്കി ടീം 2016-ലെ റയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടി. ജൂലായില്‍ നടന്ന ഹോക്കി വേള്‍ഡ് ലീഗില്‍ അഞ്ചാംസ്ഥാനം കരസ്ഥമാക്കിയതാണ് ഒളിമ്പിക്‌സ് യോഗ്യത ഉറപ്പാക്കിയത്.

ഇന്ത്യക്കൊപ്പം നെതര്‍ലന്റ്‌സ്, ഇംഗ്ലണ്ട് എന്നീ ടീമുകളും യോഗ്യത നേടി. 1980-ലാണ് ആദ്യമായി ഒളിമ്പിക്‌സ് യോഗ്യത നേടിയത്. അന്ന് നാലാം സ്ഥാനക്കാരാകുകയും ചെയ്തു. 'ദാദാ ധ്യാന്‍ചന്ദിന്റെ ജന്മദിനവും ദേശീയ കായിക ദിനവുമായ ആഗസ്ത് 29-ന് തന്നെ ഈ നേട്ടം കരസ്ഥമാക്കാന്‍ കഴിഞ്ഞതില്‍ ടീമിനെ അഭിനന്ദിക്കുന്നു' - ഹോക്കി ഇന്ത്യാ പ്രസിഡന്റ് നരീന്ദര്‍ ബത്രാ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :