മോഡേണിനെ ഹിന്ദുസ്ഥാന്‍ യൂണിലിവറും കൈയൊഴിയുന്നു

ന്യൂഡല്‍ഹി| Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (16:58 IST)
പ്രമുഖ ബേക്കറി ബ്രാന്‍ഡായ മോഡേണ്‍ ഫുഡിനെ ഹിന്ദുസ്ഥാന്‍ ലിവര്‍ കയ്യൊഴിയുന്നു. വിറ്റഴിക്കല്‍ തീരുമാനം നിലവില്‍ വരുന്നതോടെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ബേക്കറി ബിസിനസ്സില്‍ നിന്ന് പൂര്‍ണമായും പിന്മാറുകയാണെന്നാണ് സൂചന.‍.
ബ്രാന്‍ഡ് എവര്‍സ്‌റ്റോണിന് കൈമാറുന്നതിലൂടെ മോഡേണ്‍ ബ്രാന്റിന് വിപണിയില്‍ എവര്‍‌സ്റ്റോണ്‍ ഗ്രൂപ്പിന് ഇത് പരമാവധി ഉപയോഗിക്കാനാകുമെന്നും ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ സിഇഒയും മാനേജിങ് ഡയറക്ടറുമായ സഞ്ജീവ് മേത്ത പറഞ്ഞു.

പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായിരുന്ന മേഡേണ്‍ ഫുഡ്‌സ് 2002ലാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ സ്വന്തമാക്കിയത്. 2000-ല്‍ സര്‍ക്കാര്‍ ഓഹരി വിറ്റഴിച്ചതിന്റെ ഭാഗമായാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ മോഡേണിന്റെ 74 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്. പിന്നീട് 2002-ല്‍ ബാക്കിയുള്ള ഓഹരികള്‍ കൂടി വാങ്ങാന്‍ അനുമതി ലഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :