നടക്കുന്ന മീനുകള്‍, മഴക്കാലത്ത് തുമ്മി മടുക്കുന്ന കുരങ്ങുകള്‍; ഹിമാലയം വീണ്ടും അത്ഭുത ചെപ്പ് തുറന്നു

ഹിമാലയം, കുരങ്ങുകള്‍, മീന്‍, പാമ്പ്
ന്യൂഡല്‍ഹി| VISHNU N L| Last Updated: ബുധന്‍, 7 ഒക്‌ടോബര്‍ 2015 (12:55 IST)
നടക്കുന്ന പാമ്പിന്റെ തലപോലെയുള്ള നടക്കുന്ന മീനുകള്‍, മനുഷ്യനേപ്പോലെ മഴക്കാലത്ത് തുമ്മിതുമ്മി വശം കെടുന്ന കുരങ്ങുകള്‍, കുന്തമുനകള്‍ പോലെ മനോഹരങ്ങളായ ശിരസുള്ള പാമ്പുകള്‍ തുടങ്ങി അത്ഭുതത്തിന്റെ വിസ്മയചെപ്പ് തുറന്ന് ഹിമാലയം വീണ്ടും ജന്തുശാസ്ത്രജ്ഞരെ ഞെട്ടിക്കുന്നു. ഹിമാലയത്തിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നാണ് പുതിയ ജീവനുകള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.

200 ഓളം പുതിയ ജീവനുകളെയും 133 സസ്യജാലങ്ങളെയുമാണ് ഗവേഷകര്‍ ഹിമാലയന്‍ മേഖലകളില്‍ നിന്ന് കണ്ടെത്തിയത്. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറിലെ ശാസ്ത്രജ്ഞരുടെ ഗവേഷണത്തിലാണ് ഈ പുതിയ ജീവജാലങ്ങളെ കണ്ടെത്തിയത്.
26 ഇനം പുതിയ മീനുകളാണ് കണ്ടെത്തിയത്. പാമ്പിന്‍ തലയുള്ള നടക്കുന്ന മീനാണ് ഇതില്‍ ഏറ്റവും കൗതുകകരമായ കണ്ടെത്തല്‍. നടക്കുകമാത്രമല്ല അന്തരീക്ഷവായു ശ്വസിക്കാനാവുന്ന ഇവയ്ക്കു കരയില്‍ നാലുദിവസം വരെ കഴിയാനും സാധിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

കുന്തമുന പോലെ തലയുള്ള അപൂര്‍വയിനം പാമ്പുകളുമുണ്ട്. ഒറ്റനോട്ടത്തില്‍ മനോഹരമായ ആഭരണമാണെന്നേ തോന്നൂ. എന്നാല്‍ ശാസ്ത്രജ്ഞരെ വിഷമിപ്പിച്ചത് മഴക്കാലത്ത് തുമ്മലുകാരണം വശം കെടുന്ന കുരങ്ങുവര്‍ഗത്തിനെ കണ്ടാണ്. വടക്കന്‍ മ്യാന്‍മാറിലെ കാടുകളിലാണ് ഈ കുരങ്ങുകളെ ഗവേഷകര്‍ കണ്ടെത്തിയത്. പരന്ന മൂക്കായതിനാല്‍ മഴ കൊണ്ടാല്‍ വെള്ളം മൂക്കില്‍ പോയി തുമ്മുമെന്നു നാട്ടുകാര്‍ പറയുന്നു. അതിനാല്‍ മഴക്കാലത്ത് ഇവ മുട്ടുകള്‍ക്കിടയില്‍ തലയൊളിപ്പിച്ചാണു കഴിയുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :