Bengaluru rains: ബെംഗളുരുവിൽ ദുരിതം വിതച്ച് മഴ, കെട്ടിടം തകർന്ന് 5 മരണം, വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
Bengaluru rain/Twitter
കനത്ത മഴ നഗരത്തിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. ദേവനഹള്ളി,കോറമംഗല,യെലഹങ്ക,ഹെബ്ബാള്‍,എച്ച് എസ് ആര്‍ ലേ ഔട്ട്, ആര്‍ ആര്‍ നഗര്‍, വസന്ത നഗര്‍, സഹകര്‍ നഗര്‍ എന്നിവിടെയെല്ലാം മഴ അതിരൂക്ഷമായിരുന്നു. കനത്ത മഴ തുടരുന്നതിനാല്‍ ബുധനാഴ്ച ബെംഗളുരുവിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അതേസമയം കോളേജുകള്‍ പ്രവര്‍ത്തിക്കുമെന്ന് അര്‍ബന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ജി ജഗദീശ ഇറക്കിയ ഉത്തരവില്‍ പറയുന്നു. മഴകാരണം തിങ്കളാഴ്ചയും ബെംഗളുരുവിലെ സ്‌കൂളുകള്‍ക്ക് അവധിയായിരുന്നു. തിങ്കളാഴ്ച രാത്രി കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കനത്ത മഴ കാരണം ഇരുപതിലേറെ വിമാനങ്ങള്‍ വൈകി. അഞ്ച് വിമാനങ്ങള്‍ ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടു.