സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 1 മാര്‍ച്ച് 2025 (18:46 IST)
സ്‌കൂള്‍ യാത്രയ്ക്കിടെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ച സംഭവം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ചെറുപ്രായത്തില്‍ തന്നെയുണ്ടായ ഈ ദാരുണമായ ഹൃദ്രോഗ സംഭവം മാതാപിതാക്കളിലും ആരോഗ്യ വിദഗ്ധരിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍, മുതിര്‍ന്നവരില്‍ മാത്രമല്ല, ചെറിയ കുട്ടികളിലും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികളുടെ അനാരോഗ്യകരമായ ജീവിതശൈലിയും തെറ്റായ ഭക്ഷണശീലവുമാണ് ഇതിന് പ്രധാന കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
അമിതമായ അളവില്‍ ജങ്ക് ഫുഡും സംസ്‌കരിച്ച ഭക്ഷണവും കഴിക്കുന്നത് കുട്ടികളുടെ സിരകളില്‍ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു, ഇത് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പിസ്സ, ബര്‍ഗര്‍, ഫ്രഞ്ച് ഫ്രൈ തുടങ്ങിയ ജങ്ക് ഫുഡുകളില്‍ ഉയര്‍ന്ന അളവില്‍ പൂരിത കൊഴുപ്പും ട്രാന്‍സ് ഫാറ്റും അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയ സിരകളില്‍ ബ്ലോക്ക് ഉണ്ടാകുന്നതിന് കാരണമാകുന്നു.
അതുപോലെ തന്നെ ശീതള പാനീയങ്ങളിലും മധുര പാനീയങ്ങളിലും ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് അമിതവണ്ണത്തിനും അതുവഴി ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നുതിനും കാരണമാകുന്നു.