സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 30 നവംബര്‍ 2024 (16:16 IST)
നെഞ്ചില്‍ വേദനയെന്ന് പറഞ്ഞ് ഡ്രസ്സിംഗ് റൂമിലേക്ക് പോയ യുവ ക്രിക്കറ്റര്‍ ഹൃദയാഘാതം മൂലം മരിച്ചു. പ്രൊഫഷണല്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ പട്ടേലാണ് ഹൃദയാഘാതം മൂലം മരിച്ചത്. ബുധനാഴ്ച പൂനൈ ഗാര്‍വെയര്‍ സ്റ്റേഡിയത്തിലായിരുന്നു സംഭവം. ലക്കി ബില്‍ഡേഴ്‌സ് ആന്‍ഡ് ഇലവന്‍ ക്രിക്കറ്റ് മത്സരത്തിനിടെ താരം നെഞ്ചുവേദനയെ തുടര്‍ന്ന് ഡ്രസ്സിംഗ് റൂമിലേക്ക് പോവുകയായിരുന്നു. വേദനയോടെ കുറച്ചുനേരം കൂടി ബാറ്റിംഗ് തുടരാന്‍ താരം ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല.
ഇക്കാര്യം ബോളിംഗ് ടീം ക്യാപ്റ്റനെ അറിയിക്കുകയും അമ്പയറുടെ നിര്‍ദ്ദേശപ്രകാരം ഡ്രസിങ് റൂമിലേക്ക് പോവുകയുമായിരുന്നു. ഡ്രസ്സിംഗ് റൂമിലേക്കുള്ള നടത്തത്തിനിടെ താരം കുഴഞ്ഞു വീഴുകയും ചെയ്തു. ഉടന്‍ താരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണ സംഭവിക്കുകയായിരുന്നു.