1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Heart Attack in Young

കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം വന്ന് 17കാരി മരിച്ചു

Heart Attack in Young
കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം വന്ന് 17കാരി മരിച്ചു. ഇന്‍ഡോറിലാണ് സംഭവം. സഞ്ചനാ യാദവ് എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തില്‍ ആര്‍ക്കുംതന്നെ ഹൃദ്രോഗം ഇല്ല. ആദ്യവര്‍ഷ കോളേജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന വരുകയും അമിതമായി വിയര്‍ക്കുകയുമായിരുന്നു. 
 
പെണ്‍കുട്ടിക്ക് മറ്റ് റിസ്‌ക് ഫാക്ടറുകളായ ഹൈപ്പര്‍ ടെന്‍ഷന്‍, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവ ഉണ്ടായിരുന്നുവോ എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നുവെന്ന് കാര്‍ഡിയോളജി ഡോക്ടര്‍ എഡി ഭട്‌നഗര്‍ പറഞ്ഞു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ക്രിസ്മസ്- പുതുവത്സരാഘോഷം; ഹരിതചട്ടം പാലിക്കണമെന്ന് നിര്‍ദേശം