ലോകം കൊവിഡ് മഹാമാരിയെ പരാജയപ്പെടുത്തുന്ന അവസാന ഘട്ടത്തിലെത്തിയെന്ന് ലോകാരോഗ്യ സംഘടനയില്‍ കേന്ദ്ര ആരോഗ്യമന്ത്രി

ശ്രീനു എസ്| Last Modified വ്യാഴം, 28 ജനുവരി 2021 (09:44 IST)
ലോകം കൊവിഡ് മഹാമാരിയെ പരാജയപ്പെടുത്തുന്ന അവസാന ഘട്ടത്തിലെത്തിയെന്ന് ലോകാരോഗ്യ സംഘടനയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യുട്ടീവ് മീറ്റിങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാല്‍ നമ്മുടെ ജോലി കഴിഞ്ഞിട്ടില്ലെന്നും പകര്‍ച്ചവ്യാധിയുടെ അന്ത്യം കാണും വരെ നമ്മള്‍ കൂടുതല്‍ പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തേ രാജ്യത്ത് വാക്‌സിനുകളെ കുറിച്ച് പ്രചരിച്ച വാര്‍ത്തകളില്‍ രാഷ്ട്രിയ അജന്‍ഡകളുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. വ്യാജപ്രചരണങ്ങളെ തുടര്‍ന്ന് പലരും വാക്‌സിന്‍ സ്വീകരിക്കാന്‍ മടിക്കുന്നു. വാക്‌സിനേഷനിലൂടെയാണ് പോളിയോ, സ്‌മോള്‍പോക്‌സ് തുടങ്ങിയ മാരക രോഗങ്ങളെ ഇന്ത്യ തരണം ചെയ്തത്. കൊവിഡിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിക്കല്ലാണ് കൊവിഡ് വാക്‌സിനെന്നും അദ്ദേഹം പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :