പ്രതിഷേധവുമായെത്തിയ ഹാര്‍ദികിനെ പൊലീസ് തടഞ്ഞു

രാജ്‌കോട്| JOYS JOY| Last Modified ഞായര്‍, 18 ഒക്‌ടോബര്‍ 2015 (17:23 IST)
ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിനമത്സരം നടക്കുന്ന രാജ്‌കോട്ടില്‍ പ്രതിഷേധവുമായി എത്തിയ ഹാര്‍ദിക് പട്ടേലിനെ പൊലീസ് തടഞ്ഞു. മത്സരം നടക്കുന്ന സൗരാഷ്‌ട്ര
ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിന് അഞ്ച് കിലോമീറ്റര്‍ അകലെ വെച്ചുതന്നെ പൊലീസ് ഹാര്‍ദികിനെ തടയുകയായിരുന്നു

പട്ടേല്‍ വിഭാഗത്തിന് സംവരണം ആവശ്യപ്പെട്ട് സമരം നടത്തുന്നതിന് ശ്രദ്ധ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായിരുന്നു രാജ്‌കോട് ഏകദിനം തടസ്സപ്പെടുത്തല്‍. സമരത്തിന്റെ ഭാഗമായി രാജ്‌കോട്ട് ഏകദിനം തടസ്സപ്പെടുത്തുമെന്ന് ഹാര്‍ദിക് പ്രഖ്യാപിച്ചിരുന്നു. പട്ടീധാര്‍ അനാമത് ആന്ദോളന്‍ നേതാവാണ് ഹാര്‍ദിക് പട്ടേല്‍.

സുരക്ഷാ മുന്‍കരുതലായി രാജ്‌കോട് ജില്ലയില്‍ ശനിയാഴ്ച രാത്രി 10 മണിമുതല്‍ തിങ്കളാഴ്ച രാവിലെ എട്ട് മണി വരെയാണ് മൊബൈല്‍ ഇന്റര്‍നെറ്റിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :