'ഹനുമാൻ വാലൊന്ന് വീശിയപ്പോൾ നിങ്ങൾക്ക് മൂന്ന് സംസ്ഥാനങ്ങളിൽ ഭരണം നഷ്ടമായി', ഇനി ഹനുമാനെ തൊട്ട് കളിക്കേണ്ടെന്ന് ബി ജെ പിക്ക് മുന്നറിയിപ്പ് നൽകി കോൺഗ്രസ്

സുമീഷ് ടി ഉണ്ണീൻ| Last Updated: ചൊവ്വ, 25 ഡിസം‌ബര്‍ 2018 (14:58 IST)
ഹനുമാന്റെ പേരിൽ ബി ജെ പി നേതാക്കൾ നടത്തുന്ന പരാമർശങ്ങൾക്കെതിരെ വിമർശനവും പരിഹാസവുമായി കോൺഗ്രസ്. ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷനായ രാജ് ബബ്ബാറാണ് ബി ജെ പിക്ക് മുന്നറിയിപ്പുമാറ്റി രംഗത്തെത്തിയിരിക്കുന്നത്.ആവശ്യമില്ലാത്തിടത്തേക്ക് ഹനുമാനെ വലിച്ചിഴച്ചിട്ട് അഞ്ച് സംസ്ഥാനങ്ങളിലെ ഭരണം നഷ്ടമായില്ലേ
എന്നാണ് രാജ് ചോദ്യമുന്നയിച്ചത്.

ഒന്ന് വാലു വീശിയപ്പോൾ നിങ്ങൾക്ക് അഞ്ച് സംസ്ഥാനങ്ങളിൽ ഭരണം നഷ്ടമായി. ഇനിയും ഹനുമാന്റെ പേര് പറഞ്ഞു കളിച്ചാൽ നിങ്ങളുടെ ലങ്ക തന്നെ കത്തി ചാമ്പലാകും‘ എന്നും രാജ് ബബ്ബാർ പറഞ്ഞു.രജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഹനുമാൻ ദളിതനായിരുന്നു എന്ന് യോഗി ആദിത്യനാഥ് പ്രസ്ഥാവന നടത്തിയത്.

ഇത് വലിയ വിവാദമായിരുന്നു. പിന്നാലെ തന്നെ ഹനുമാൻ മുസ്‌ലിമായിരുന്നു എന്ന വാദവുമായി ഉത്തര്‍പ്രദേശ് നിയമനിര്‍മ്മാണ കൗണ്‍സില്‍ അംഗം ബുക്കൽ നവാബ് രംഗത്തെത്തി റഹ്‌മാന്‍, റംസാന്‍, ഫര്‍മാന്‍, സിഷാന്‍, ഖുര്‍ബാന്‍ എന്നീ പേരുകൾ ഹനുമാൻ എന്ന പേരിൽ നിന്നും രൂപപ്പെട്ടതാണ് എന്നാണ് ബുക്കൽ നാവാബ് വാദത്തിന് തെളിവ് നിരത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :