മുംബൈ|
jibin|
Last Modified വ്യാഴം, 8 ഒക്‌ടോബര്‍ 2015 (08:25 IST)
പ്രശസ്ത പാകിസ്ഥാനി ഗസല്‍ ഗായകന്‍ ഗുലാം അലി മുംബൈയില്‍ നടത്താനിരുന്ന സംഗീത പരിപാടി റദ്ദാക്കി. പരിപാടി റദ്ദുചെയ്യണമെന്ന് സംഘാടകര്‍ക്ക്
ശിവസേന അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്ന് പരിപാടി റദ്ദാക്കുകയായിരുന്നു.
ഒക്‌ടോബര്‍ 9 ന് മുംബൈയിലെ ഷണ്‍മുഖ ഹാളിലാണ് ഗുലാം അലിയുടെ കച്ചേരി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
പാകിസ്താനുമായി ബന്ധപ്പെട്ട എല്ലാ സാംസ്‌കാരിക സഹകരണത്തെയും എതിര്‍ക്കുമെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു.
അതിര്‍ത്തിയില്‍ ഇന്ത്യന്‍ പട്ടാളക്കാരെ വെടിവെച്ചു കൊല്ലുന്ന പാകിസ്ഥാനുമായി യാതൊരു ബന്ധവും വേണ്ട എന്ന നിലപാടിലാണ് ശിവസേന. പാകിസ്താന്‍ ഇന്ത്യയ്ക്ക് എതിരാണെന്നും പാക് ഗായകരെ ഇന്ത്യയില്‍ പാടിക്കാന്‍ അനുവദിക്കില്ലെന്നും ശിവസേന നേതാവ് അക്ഷയ് ബദ്രപുര്‍ക്കര്‍ പറഞ്ഞു.
പാകിസ്ഥാന്‍ നമുക്കെതിരാണ് പിന്നെന്തിന് അവരുടെ ഗായകരെ ഇന്ത്യയില്‍ പാടാന്‍ അനുവദിക്കണമെന്നും ശിവസേന ചോദിക്കുന്നു. ഇന്ത്യന്‍ സിനിമകളില്‍ പാടിയിട്ടുള്ള ഗുലാം അലി കുറച്ചുനാളുകള്‍ക്ക് മുമ്പ് വരാണസിയിലെ സങ്കട് മോചന്‍ ക്ഷേത്രത്തില്‍ കച്ചേരി നടത്തിയിരുന്നു.