ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി കൊവിഡ് മുക്തനായി

ശ്രീനു എസ്| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2021 (12:05 IST)
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി കൊവിഡ് മുക്തനായി. കഴിഞ്ഞ ദിവസം നടത്തിയ കൊവിഡ് ടെസ്റ്റിലാണ് മുഖ്യമന്ത്രിക്ക് ഫലം നെഗറ്റീവായത്. ഫെബ്രുവരി 15നായിരുന്നു മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ബിജെപിയുടെ ഒരു റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും. പിന്നീട് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു.

ഫെബ്രുവരി 14നാണ് ഗുജറാത്ത് വഡോദരയില്‍ തദ്ദേഹശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന റാലിയില്‍ വിജയ് രുപാനി കുഴഞ്ഞുവീഴുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന് നിരവധി പരിശോധനകള്‍ നടത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :