വരനെ ക്രിക്കറ്റ് കളിക്കാൻ വിടണം, വധുവിൽ നിന്ന് കരാർ ഒപ്പിട്ട് വാങ്ങി വരൻ്റെ സുഹൃത്തുക്കൾ

അഭിറാം മനോഹർ| Last Updated: ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (19:06 IST)

വിവാഹം നടക്കണമെങ്കിൽ മുദ്രപ്പത്രത്തിലെ വ്യവസ്ഥകൾ അംഗീകരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് വരൻ്റെ സുഹൃത്തുക്കൾ.
തമിഴ് നാട്ടിലാണ് കൗതുകകരമായ ഈ സംഭവം നടന്നത്. കല്യാണപന്തലിൽ വരണമാല്യം ചാർത്തുന്നതിന് തൊട്ട് മുൻപാണ് മുദ്രപത്രവുമായി വരൻ്റെ സുഹൃത്തുക്കൾ വന്നത്. വിവാഹം നടക്കണമെങ്കിൽ വധു മുദ്രപത്രത്തിൽ ഒപ്പിട്ട് കൊടുക്കണം. കരാറിലെ ഉപാധി പക്ഷേ ലളിതമായിരുന്നു. വിവാഹശേഷവും ഭർത്താവിനെ ശനി,ഞായർ ദിവസങ്ങളിൽ ക്രിക്കറ്റ് കളിക്കാൻ വിടണം എന്നായിരുന്നു മുദ്രപത്രത്തിൽ ഉണ്ടായിരുന്നത്.

തമിഴ്‌നാട്ടിലെ തേനിയിലാണ് വ്യത്യസ്തമായ ഈ കരാറും വിവാഹവും നടന്നത്. സ്വകാര്യകോളേജിൽ അധ്യാപകനായ വരൻ ഹരിപ്രസാദ് കടുത്ത ക്രിക്കറ്റ് പ്രേമിയാണ്. നാട്ടിലെ ക്രിക്കറ്റ് ക്ലബിലെ സൂപ്പർ സ്റ്റാർ കൂടിയാണ് കക്ഷി. വിവാഹം കഴിഞ്ഞാൽ ഹരിയെ പിന്നെ ക്രിക്കറ്റ് കളിക്കാൻ കിട്ടാതെയാകുമോ എന്നതായിരുന്നു കൂട്ടുകാരുടെ ആശങ്ക.ഇതിന് പരിഹാരമായാണ് വധു പൂജയിൽ നിന്ന് രേഖാമൂലം സമ്മതപത്രം വാങ്ങിയത്.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :