മധ്യപ്രദേശില്‍ ഗ്രീന്‍ ഫംഗസ്; കോവിഡ് മുക്തനായ ആളെ ആശുപത്രിയിലേക്ക് മാറ്റി

രേണുക വേണു| Last Modified ബുധന്‍, 16 ജൂണ്‍ 2021 (13:06 IST)

കോവിഡ് മുക്തനായ ആളില്‍ ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചു. മധ്യപ്രദേശിലാണ് 34 കാരനായ യുവാവിനെ ഗ്രീന്‍ ഫംഗസ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതോടെ യുവാവിനെ തിങ്കളാഴ്ച മുംബൈ ഹിന്ദുജ ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. കോവിഡ് ബാധിതയായിരുന്ന യുവാവ് രോഗമുക്തി നേടിയതിനുശേഷം ബ്ലാക്ക് ഫംഗസ് സംശയത്തില്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ പരിശോധനയിലാണ് യുവാവിന് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യ ഗ്രീന്‍ ഫംഗസ് കേസാണിതെന്ന് ജില്ലാ ഹെല്‍ത്ത് ഡിസ്ട്രിക്ട് മാനേജര്‍ അപൂര്‍വ തിവാരി പറഞ്ഞു. രണ്ട് മാസം മുന്‍പാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗിയുടെ ശ്വാസകോശത്തിലും രക്തത്തിലുമാണ് ഗ്രീന്‍ ഫംഗസ് ബാധ കണ്ടെത്തിയത്. കോവിഡ് മുക്തനായ ശേഷം വീട്ടില്‍ തിരിച്ചെത്തി ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇയാള്‍ക്ക് വീണ്ടും പനി ലക്ഷണങ്ങള്‍ കാണപ്പെടുകയായിരുന്നു. മൂക്കില്‍ നിന്ന് രക്തം വന്നിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ പരിശോധനകള്‍ നടത്തിയതും ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചതും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :