ശ്രീനു എസ്|
Last Modified ബുധന്‍, 9 ഡിസംബര്‍ 2020 (08:18 IST)
കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. വിവിധ 11 പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കാണാനുള്ള അനുമതി തേടിയിരുന്നെങ്കിലും കൊവിഡ് സാഹചര്യത്തില്‍ അഞ്ച് പാര്‍ട്ടി നേതാക്കള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡിഎംകെ നേതാവ് ടി.ആര്‍. ബാലു, എന്‍സിപി നേതാവ് ശരദ്പവാര്‍ തുടങ്ങിയ നേതാക്കളാണ് രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിക്കുന്നത്.
പാര്‍ലമെന്റില്‍ സെപ്റ്റംബറില്‍ പാസാക്കിയ ബില്ല് ജനാധിപത്യ വിരുദ്ധമായിട്ടാണ് നടപ്പിലാക്കിയതെന്ന് നേതാക്കള്‍ രാഷ്ട്രപതിയെ ധരിപ്പിക്കും. ഇന്നു വൈകുന്നേരമാണ് നേതാക്കള്‍ രാഷ്ട്രപതിയെ കാണുന്നത്. അതേസമയം കാര്‍ഷിക നിയമത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇരട്ടനിലപാടാണ് സ്വീകരിക്കുന്നതെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കോണ്‍ഗ്രസിന്റെ 2019ലെ പ്രകടന പത്രികയില്‍ എപിഎംസി നിയമം മാറ്റുമെന്ന് പറഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു.