ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട

എ കെ ജെ അയ്യര്‍| Last Updated: ബുധന്‍, 4 നവം‌ബര്‍ 2020 (12:26 IST)
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ അനധികൃതമായി കൊണ്ടുവന്ന 1.11 കിലോ സ്വര്‍ണ്ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 58.6 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് കസ്റ്റംസ് അധികാരികള്‍ പിടിച്ചെടുത്തത്.

തമിഴ്നാട് പശിപ്പട്ടണം സ്വദേശി ഷാഹുല്‍ ഹമീദ് എന്ന നാല്പതുകാരനാണ് സ്വര്‍ണ്ണം കണ്ടെത്തിക്കൊണ്ട് വന്നത്. പേസ്‌റ് രൂപത്തിലായിരുന്നു സ്വര്‍ണ്ണം ഒളിപ്പിച്ചുകൊണ്ടുവന്നത്. 850 ഗ്രാം ഭാരമുള്ള നാല് പാക്കറ്റ്
സ്വര്‍ണ്ണ പേസ്റ്റാണ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ദുബായില്‍ നിന്നെത്തിയ തമിഴ്നാട് രാമനാഥപുരം സ്വദേശി മുഹമ്മദ് സജ്ജന്‍ഖാന്‍ കലണ്ടര്‍ എന്നയാളില്‍ നിന്ന് 5 സ്വര്‍ണ്ണ പേസ്‌റ് പൊതികള്‍ കണ്ടെടുത്തിരുന്നു. മലദ്വാരത്തില്‍ ഒളിപ്പിച്ചുവച്ചാണ് ഇയാള്‍ സ്വര്‍ണ്ണം കൊണ്ടുവന്നത്. 437 ഗ്രാം ഭാരമുള്ള അഞ്ചു പൊതികളാണ് ഇയാളുടെ മലദ്വാരത്തില്‍ നിന്ന് കണ്ടെത്തിയത്. ഇതിനു 19.70 ലക്ഷം രൂപ വിലവരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :