ന്യൂഡല്‍ഹി|
Last Modified വ്യാഴം, 11 ഡിസംബര്‍ 2014 (17:43 IST)
മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയെ ദേശീയവാദിയെന്ന് വിശേഷിപ്പിച്ച് ബിജെപി എംപി സാക്ഷി മഹാരാജ്.
പാര്‍ലമെന്റിന് വെളിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് മഹാരാജ് വിവാദ പരാമര്‍ശം നടത്തിയത്. ഗോഡ്സെ മഹാത്മ ഗാന്ധിയെ പോലെ തന്നെ ഒരു ദേശസ്നേഹിയായിരുന്നു സാക്ഷി മഹാരാജ് പറഞ്ഞു.
എന്നാല്‍ പരാമര്‍ശം വിവാദമായതോടെ സാക്ഷി മഹാരാജ് നിലപാട് മാറ്റി പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ പിന്‍വലിക്കുന്നുവെന്നും ഗോഡ്‌സയെ രാജ്യസ്‌നേഹിയായി കാണുന്നില്ലെന്നും എം പി പറഞ്ഞു.നേരത്തെ മഹാരാഷ്ട്രയില്‍ ഗോഡ്‌സയെ ആദരിക്കാന്‍ 'ഗോഡ്‌സെ ശൗര്യ ദിവസ്' സംഘടിപ്പിച്ച വിഷയം കോണ്‍ഗ്രസിലെ ഹുസൈന്‍ ദല്‍വ ഉന്നയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് രാജ്യസഭ പ്രതിപക്ഷ ബഹളത്തെ നിറുത്തിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സാക്ഷി മഹാരാജിന്റ് വിവാദ പ്രസ്താവന.
കേന്ദ്ര ഭക്ഷ്യ സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ രാമന്റെ മക്കള്‍ പരാമര്‍ശം വിവാദമായ സമയത്താണ് മറ്റൊരു വിവാദവുമായി സാക്ഷി മഹാരാജ് രംഗത്തെത്തിയിരിക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.