പ്രേതത്തെ ഭയന്ന് ഒരു ഗ്രാമം പകല്‍ വീടുപേക്ഷിക്കുന്നു

ചെന്നൈ| Last Updated: ചൊവ്വ, 9 ജൂണ്‍ 2015 (15:24 IST)
പ്രേത ശല്ല്യം ഭയന്ന്
തമിഴ്‌നാട്ടിലെ ഒരു ഗ്രാമം പട്ടാപ്പകല്‍ വീടുപേക്ഷിക്കുന്നു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ കൂളിയം പഞ്ചായത്തിലുള്ള അമ്മനാരി ഗ്രാമവാസികളാണ് പ്രേതത്തെ ഭയന്ന് പകല്‍ വീട് വിട്ടുനില്‍ക്കുന്നത്. കുറച്ചു നാളുകള്‍ക്ക് മുന്‍പ്
ഗ്രാമത്തിലെ മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ പ്രേതങ്ങള്‍ നാട്ടിലാകെ അലഞ്ഞു നടക്കുന്നുവെന്നാണ് ഗ്രാമവാസികള്‍ കരുതുന്നത്. അതിനാല്‍
ഗ്രാമവാസികള്‍ രാവിലെ തന്നെ വളര്‍ത്തു മൃഗങ്ങളെയും മറ്റും വീട്ടിലുപേക്ഷിച്ച് സമീപത്തെ മറ്റൊരു ഗ്രാമത്തില്‍ ചെന്ന് പകല്‍ മുഴുവന്‍ പൂജാദി കര്‍മങ്ങള്‍ നടത്തും. അതിന് ശേഷം വൈകുന്നേരം വീടുകളിലേക്ക് മടങ്ങും. പ്രേതത്തെ തുരത്താനാണ് പൂജകള്‍ നടത്തുന്നത്. 200 ഓളം കുടുംബങ്ങളാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്.

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന്റെ വാര്‍ത്താ സംഘം ഗ്രാമത്തില്‍ ചന്നപ്പൊള്‍
ചെന്നപ്പോള്‍ വീടുകള്‍ മുഴുവന്‍ അടഞ്ഞു കിടക്കുകയായിരുന്നു. ഗ്രാമത്തിലേക്കുള്ള വഴി ഒരു വന്‍ മരം ഉപയോഗിച്ച് തടസ്സപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുകൂടാതെ
ഗ്രാമത്തിലെ 15 പുരുഷന്‍മാര്‍ വലിയ വടികളുമായി ഗ്രമ കവാടത്തില്‍ കാവല്‍ നില്‍ക്കുന്നുമുണ്ട്. വൈകുന്നേരമാവും മുമ്പ് ആരെയും ഗ്രാമത്തിലേക്ക് ഇവര്‍ കടത്തി വിടാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പകല്‍ സമയത്ത് ഗ്രാമത്തില്‍ ആരു പ്രേവേശിച്ചാലും പ്രേതം ഉപദ്രവിക്കും അതു തടയാനാണ് ഗ്രാമവാസികള്‍ കാവല്‍ നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :