ന്യൂഡല്‍ഹി|
Last Modified ബുധന്‍, 30 ജൂലൈ 2014 (12:24 IST)
നെല്ലുള്‍പ്പടെ 15 വിളകളുടെ ജനിതക മാറ്റം വരുത്താനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. ആര്‍എസ്എസ് ഇടപടലാണ് ജനിതക മാറ്റ പരീക്ഷണത്തിനുള്ള അനുമതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്.
നേരത്തെ ആര്‍എസ്എസ് പോഷകസംഘടനകളായ സ്വദേശി ജാഗരണ്‍ മഞ്ച്, ഭാരതീയ കിസാന്‍ സംഘ് എന്നിവ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു. തീരുമാനത്തിനെതിരെ സംഘടനകള്‍
പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കറിന് നിവേദനം സമര്‍പ്പിച്ചിരുന്നു.
വിളകളില്‍ ജനിതക മാറ്റം വരുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്നും തീരുമാനം സര്‍ക്കാര്‍ തിടുക്കത്തില്‍ എടുക്കില്ലെന്നും പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കര്‍ പറഞ്ഞു.
നേരത്തെ ഈ മാസം 18 ന് നെല്ല്, വഴുതന, കടുക് തുടങ്ങി 15 ഇനം വിളകളുടെ ജനിതക പരീക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.