ചെന്നൈ|
jibin|
Last Modified വ്യാഴം, 7 ഡിസംബര്‍ 2017 (14:42 IST)
സിനിമാ സംവിധായകന്‍ ഗൌതം മേനോന് കാര്‍ ആക്‍സിഡന്റില്‍ പരുക്ക്. വ്യാഴാഴ്‌ച രാവിലെ ചെന്നൈയിലെ ചെമ്മെഞ്ചേരിയിലാണ് അദ്ദേഹത്തിന്റെ വാഹനം അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു.
പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. ചെന്നൈയിലേക്ക് പോകുകയായിരുന്ന ഗൌതം മേനോന്റെ മെഴ്‌സിഡസ് ബെന്‍സ് കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ലോറി സിഗ്‌നല്‍ നല്‍കാതെ പെട്ടെന്ന് തിരിഞ്ഞതാണ് കാറിന്റെ നിയന്ത്രണം നഷ്‌ടമാകാന്‍ കാരണം.
ശക്തമായ ഇടിയില്‍ ബെന്‍സിന്റെ മുന്‍ഭാഗം മുഴുവന്‍ തകര്‍ന്നു. സംഭവസ്ഥലത്തേക്ക് ഓടിയെത്തിയവരാണ് വിവരം പൊലീസിനെ അറിയിച്ചത്. അപകടത്തില്‍ സാരമായ പരുക്കേറ്റ ഗൌതം മേനോന്‍ ചികിത്സ തേടി. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.