ഗൌരി ലങ്കേഷ് വധം; രണ്ടുപേർ കൂടി പിടിയിൽ

ബംഗളുരു: മാധ്യമ പ്രവർത്തക ഗൌരി ലങ്കേസിന്റെ കൊലപാതകത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിലായി. അമിത്, ഗണേഷ് എന്നിവരാണ് പിടിയിലായത് ഞായറാഴ്ചയോടെ ഹുബ്ലിയിൽ നിന്നും ഇവരെ പൊലീസ് പിടികൂടുകയായിരുന്നു എന്ന് വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു.
 
Sumeesh| Last Updated: തിങ്കള്‍, 23 ജൂലൈ 2018 (20:09 IST)

ഇരുവരും കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരേയും ആഗസ്റ്റ് അറ് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു,

ഗൌരി ലങ്കേഷിനെ കൊലപ്പെടുത്താനുപയോഗിച്ച തോക്ക് ഇതേവരെ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. പിടിയിലായവരെ ചോദ്യം ചെയ്യുന്നതിലൂടെ ഇത് കണ്ടെത്താനാകും എന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :