ഇന്ത്യയിലെ സ്മാർട്ട്ഫൊൺ വിപണി കയ്യടക്കി ഷവോമി

Sumeesh| Last Modified തിങ്കള്‍, 23 ജൂലൈ 2018 (18:54 IST)
ആഗോള ഭീമന്മാരായ ആപിളിനെ പോലും ബഹുദൂരം പിന്നിലാക്കി. ഇന്ത്യൻ വിപണിയിൽ ഷവോവിയുടെ സർവാധിപത്യം. ഇന്ത്യയിൽ വിക്കപ്പെടുന്ന 10 സ്മാർട്ട്ഫോണുകളിൽ ആറെണ്ണം ഷവോമിയാണെന്നാണ് പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്.

106 ശതമാന വളർച്ചയാണ് കമ്പനി ഇന്ത്യൻ വിപണിയിൽ കൈവരിച്ചിരിക്കുന്നത്. 30 ശതമാനമാണ് ഷവോമിയുടെ ഇന്ത്യയിലെ വിപണി മൂല്യം. 33 ലക്ഷം വിൽക്കപ്പെട്ട ഷവോമിയുടെ എം ഐ 5Aയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിലക്കപ്പെട്ട സ്മാർട്ട് ഫോൺ.


സംസങ്ങാണ് ഷവോമിക്ക് തൊട്ടു പിറകിൽ സ്മാർട്ട്ഫോൺ വിപണിയിൽ സജീവ സാനിദ്യം 47 ശതമാനത്തിന്റെ വളർച്ച സാംസങിന് രാജ്യത്തുണ്ടായി. സംസങ് ഗ്യാലക്സി J2 Pro യാണ് ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെട്ട രണ്ടാമത്തെ ഫോൺ. റിസർച്ച് ഏജൻസിയായ കാനലിസ് നടത്തിയ പഠനത്തിലാണ് ഈ കണക്കുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :