ബംഗളൂരു|
jibin|
Last Modified ശനി, 3 മാര്‍ച്ച് 2018 (07:40 IST)
മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ ഒരാള്‍ പൊലീസ് കസ്റ്റഡിയിൽ.
ഹിന്ദു യുവസേന പ്രവർത്തകനായ കെടി നവീൻ കുമാറിനെയാണ്
പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ
എട്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങി
അനധികൃതമായി വെടിയുണ്ടകൾ കൈവശം വച്ചതിന് കഴിഞ്ഞ മാസം 18ന് അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞുവന്ന നവീൻ കുമാറിന് ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധമുള്ളതായി പൊലീസ് കണ്ടെത്തുകയും തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിനാണ് ആര്‍ആർ നഗറിലെ സ്വന്തം വീട്ടിൽ വച്ച് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. സെപ്റ്റംബർ മൂന്നിനും അഞ്ചിനും നവീൻ ഇവിടെ എത്തിയിരുന്നതായാണു സൂചന. ഗൗരിയെ വെടിവച്ച കൊലയാളിയെ ബൈക്കിൽ ഇവിടെയെത്തിച്ചത് നവീനാണെന്നും റിപ്പോർട്ടുകളുണ്ട്.
തീവ്ര ഹിന്ദുസംഘടനയായ സനാതൻ സൻസ്ഥയുമായും നവീനും പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൗരിയുടെ മരണവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലുള്ള സംഘടനയാണ് സനാതൻ സൻസ്ഥ.