പാചക വാതക സബ്സിഡി നാളെ മുതല്‍ ബാങ്ക് വഴി; സിലണ്ടറിന് 905.50 പൈസ

 പാചക വാതകം , സബ്സിഡി , ബാങ്ക് അക്കൌണ്ട് , ആധാര്‍ കാര്‍ഡ് , കൊച്ചി
കൊച്ചി| jibin| Last Modified വെള്ളി, 14 നവം‌ബര്‍ 2014 (17:12 IST)
പാചക വാതക സബ്സിഡി നാളെ മുതല്‍ ബാങ്ക് വഴിയാക്കും. കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളിലാണ്
പാചക വാതക സബ്സിഡി ബാങ്ക് വഴിയാകുന്നത്. നാളെ മുതല്‍ സിലണ്ടറിന് നല്‍കേണ്ടത് 905രൂപ 50 പൈസയാണ്. ഇതില്‍ 462രൂപ സബ്സിഡിയായി ബാങ്കു വഴിയായി തിരികെ ലഭിക്കും. അതേസമയം ആധാര്‍ കാര്‍ഡും ബാങ്ക് അക്കൌണ്ടും ഇല്ലാത്തവര്‍ക്ക് ഫെബ്രുവരി 15വരെയേ ഇനി സബ്സിഡി നിരക്കില്‍ പാചകവാതകം ലഭിക്കു.


ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്ക് കാര്‍ഡുമായി ബന്ധപ്പെടുത്തിയ ബാങ്ക് വഴിയും, മറ്റുള്ളവര്‍ക്ക് അവര്‍ ഗ്യാസ് ഏജന്‍സി വഴി നല്‍കുന്ന ബാങ്ക് അക്കൌണ്ട് വഴി സബ്സിഡി പണം ലഭിക്കും. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സ്കീം എന്ന ഈ പദ്ധതിയില്‍ ഇനിയും ചേരാത്തവര്‍ക്ക് ആറുമാസം സമയം കൂടി അനുവദിച്ചിട്ടുണ്ട്. ഇതില്‍ ആദ്യത്തെ മൂന്നുമാസം സബ്സിഡി നിരക്കില്‍ തന്നെ സിലിണ്ടര്‍ കിട്ടും.

അതായത് 443രൂപ 50പൈസക്ക്. തുടര്‍ന്ന് ആധാര്‍ നമ്പറും അതുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൌണ്ടും ഇല്ലെങ്കില്‍ സബ്സിഡി തിരിച്ചുകിട്ടില്ല. സിലിണ്ടര്‍ ഒന്നിന് 905രൂപ 50 പൈസതന്നെ ഈടാക്കും. എന്നാല്‍ 6 മാസത്തെ സമയപരിധിയായ മെയ് 15നകം പദ്ധതിയില്‍ ചേര്‍ന്നാല്‍ സബ്സിഡി കുടിശിക ബാങ്ക് അക്കൌണ്ട് വഴി കിട്ടും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :